fbpx
ആരോഗ്യം കേരളം

കോവിഡ് -19 : കേരളത്തിൽ സൗജ്യന്യകോവിഡ് ചികിത്സ നല്കാൻ ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

Aster DM Healthcare launches field hospital in Kerala

ഇന്ത്യയിലെ കോവിഡ് മഹാമാരിയെ നേരിടാൻ ദുബായ് ആസ്ഥാനമായുള്ള ആരോഗ്യ പരിപാലന ഗ്രൂപ്പായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കോഴിക്കോട് ആസ്റ്റർ മിംസ് ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചു.

ആസ്റ്റർ കേരളത്തിൽ സ്ഥാപിച്ച കോവിഡ് -19 രോഗികൾക്കുള്ള ആദ്യത്തെ ഫീൽഡ് ഹോസ്പിറ്റലാണിത്. ആസ്റ്റർ ഗ്രൂപ്പ് അടുത്തിടെ 50 കിടക്കകളുള്ള ഫീൽഡ് ആശുപത്രി ന്യൂഡൽഹിയിൽ തുറന്നിരുന്നു.

കേരളത്തിലെ പുതിയ ഫീൽഡ് ഹോസ്പിറ്റലിൽ 50 കിടക്കകളുള്ള വെന്റിലേറ്റർ, ബൈപാപ്പ്, ഓക്സിജൻ എന്നീ സൗകര്യങ്ങളുണ്ട്. ആദ്യത്തെ 25 കിടക്കകൾ ഇന്ന് ബുധനാഴ്ച പ്രവർത്തനയോഗ്യമായി.

ഈ ഹോസ്പിറ്റലിൽ ആസ്റ്റർ വോളന്റിയർമാരുമായി സഹകരിച്ച് ആവശ്യമുള്ള കോവിഡ് രോഗികൾക്ക് സൗജന്യ കോവിഡ് ചികിത്സ നൽകും. കേരളത്തിലെ മറ്റ് ജില്ലകളിലും കൂടുതൽ ഫീൽഡ് ആശുപത്രികൾ നിർമ്മിക്കാനുള്ള ശ്രമങ്ങളും ചർച്ചകളും നടക്കുകയാണെന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

error: Content is protected !!