fbpx
ഇന്ത്യ

ഇന്ത്യയിൽ നാല് ലക്ഷത്തിലധികം പേർക്ക് കൂടി കോവിഡ്; 3980 പേർ മരിച്ചു; വ്യാപനം രൂക്ഷമാകുന്നു

INDIA COVID CASES APRIL29

ഇന്ത്യയിൽ കൊവിഡ് വ്യാപനം ഭീകരമായി വർധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3980 പേർ കൊവിഡ് ബാധമൂലം മരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് മരണം 2,30,168 ആയി. ഇപ്പോൾ 35,66,398 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 1.09 ശതമാനമാണ് മരണ നിരക്ക്.

വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതിവേഗമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വ‍ർധിക്കുന്നത്.ഇന്ത്യയിലെ കൊവിഡ് മരണസംഖ്യ ജൂണിൽ 4 ലക്ഷത്തിന് മുകളിലാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുന്നറിയിപ്പ് നൽകി. ജൂലൈ അവസാനത്തോടെ 10 ലക്ഷം കവിയുമെന്ന് വാഷിംഗ്ടൺ സർവ്വകലാശാലയുടെ പഠനവും പറയന്നു.

error: Content is protected !!