കേരളം

കേരളത്തിൽ ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

SCHOOL WILL NOT OPEN IN KERALA

ജൂണ്‍ ഒന്നിന് കേരളത്തിൽ സ്‌കൂളുകള്‍ തുറക്കില്ല. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് തന്നെ പോകണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു. ക്ലാസുകള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കും.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഒപ്പം ട്യൂഷന്‍ സെന്ററുകളെയും വിലക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളുമായി അധ്യായന വര്‍ഷം തുടങ്ങാനാണ് സാധ്യത. വിക്ടേഴ്‌സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരുന്നതാണ് പ്രായോഗികം എന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും വിലയിരുത്തലും.

error: Content is protected !!