ദുബായ്

ദുബായിലെ കൈറ്റ് ബീച്ചിൽ ഇ-സ്കൂട്ടറുകൾക്ക് നിരോധനം ; നിയമലംഘനത്തിന് 300 ദിർഹം പിഴ

Dh300 fine on Dubai's Kite Beach for E-scooter users

ദുബായിലെ കൈറ്റ് ബീച്ചിൽ ജോഗിംഗ് ട്രാക്കിലും ബോർഡ്‌വാക്കിലും സൈക്കിളുകളോ ഇ-സ്കൂട്ടറുകളോ ഉപയോഗിക്കുകയാണെങ്കിൽ സന്ദർശകർക്ക് 300 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് എമിറേറ്റിലെ അധികൃതർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ നടപടി. ദുബായിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം ഔദ്യോഗികമായി അനുവദിക്കുന്ന അഞ്ച് സ്ഥലങ്ങൾ അൽ റിഗ്ഗ, ജുമൈറ ലേക്സ് ടവേഴ്സ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബായ് ഇന്റർനെറ്റ് സിറ്റി, ഡിസംബർ 2 സ്ട്രീറ്റ് എന്നിവയാണ്.

ദുബായിൽ മറ്റെവിടെയെങ്കിലും ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് അധികൃതർ കർശനമായി നിരോധിച്ചിട്ടുണ്ട്.

 

error: Content is protected !!