അന്തർദേശീയം ആരോഗ്യം

കോവിഡ് വാക്സിനെടുത്തവർക്ക് മാത്രം ജോലിസ്ഥലങ്ങളിലെത്താൻ അനുമതി ; പുതിയ നയം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ

Only vaccinated employees allowed to attend workplaces_ saudi

പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന തൊഴിലാളികളെ മാത്രമേ അവരുടെ ജോലിസ്ഥലങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂവെന്ന് സൗദി അറേബ്യ അറിയിച്ചു.

ജീവനക്കാരെ തിരികെ ഓഫീസുകളിലേക്ക് അനുവദിക്കുന്നതിന് കോവിഡിനെതിരായ കുത്തിവയ്പ്പ് ആവശ്യമാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചതായി സ്റ്റേറ്റ് ടിവി അൽ എഖ്ബരിയ വ്യക്‌തമാക്കുന്നു.

ഇതിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കണമെന്ന് മന്ത്രാലയം എല്ലാ മേഖലകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നയം എങ്ങനെ, എപ്പോൾ സൗദി അറേബ്യയിൽ നടപ്പാക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അൽ എഖ്ബരിയ വ്യക്‌തമാക്കുന്നു.

error: Content is protected !!