fbpx
ഷാർജ സാഹിത്യം

പാം അക്ഷരതൂലിക കവിത പുരസ്കാരം പ്രഖ്യാപിച്ചു

ഷാർജ: പന്ത്രണ്ടാമത് പാം അക്ഷര തൂലിക കവിത പുരസ്കാരം ജാസ്മിൻ സമീർ രചിച്ച  ‘നിലാവ്‌പൂക്കുമ്പോൾ’ എന്ന കവിത ഒന്നാം സ്ഥാനവും ഷിറാസ്  വാടാനപ്പള്ളിയുടെ ‘ചൗപടി’ രണ്ടാം സ്ഥാനവും അനീഷ പി യുടെ ‘സ്വപ്ന ദൂത് ‘ മൂന്നാം സ്ഥാനത്തിനും അർഹമായി

കണ്ണൂർ ജില്ലയിൽ വളപട്ടണം സ്വദേശിനിയാണ് ജാസ്മിൻ സമീർ   ,അറബിക് ,ചിത്രകല എന്നീ മേഖലകളിൽ അദ്ധ്യാപിക, വൈകി വീശിയ മുല്ലഗന്ധം, മകൾക്ക് (എഡിറ്റർ) എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്   പാലക്കാട്‌ ജില്ലയിലെ ആനക്കര സ്വദേശിനിയായ  അനീഷ പി ദുബൈയിൽ സൂപ്പർ കെയർ ഗ്രൂപ്പിൽ ഫാർമസിസ്റ്റ് ആണ്. ‘അന്വേഷ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 ഷിറാസ് വാടാനപ്പള്ളി

ഷിറാസ്  തൃശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണ്  യു എ ഇ ഷാർജ ഇത്തിസലാത്തിൽ ജോലി ചെയ്യുന്നു. കടൽ പെരുക്കങ്ങൾക്കിടയിലൊരു പുഴയനക്കം (കവിത സമാഹാരം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 അനീഷ.പി

കവി  പ്രദീപ് രാമനാട്ടുകര ജൂറി ചെയർമാനും  മുരളി മംഗലത്ത്, സലീം അയ്യനത്ത് എന്നിവർ അംഗങ്ങളുമായ  പുരസ്‌കാര  സമിതിയാണ്  ജേതാക്കളെ തെരെഞ്ഞെടുത്തത്. ഏപ്രിൽ അവസാന വാരം നടക്കുന്ന പാം സർഗ്ഗസംഗമം  വാർഷികാഘോഷ പരിപാടിയിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് വിജു സി പരവൂർ, സെക്രട്ടറി വെള്ളിയോടൻ എന്നിവർ അറിയിച്ചു.

Cover Image: ജാസ്മിൻ സമീർ

error: Content is protected !!