അബൂദാബി ആരോഗ്യം

കോവിഡ് നിയമലംഘനം ; അബുദാബിയിൽ 71 വാണിജ്യ സ്ഥാപനങ്ങൾ അടപ്പിച്ചതടക്കം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ചുമത്തിയത് 4,210 പിഴകൾ

Abu Dhabi issues 4,210 covid fines

അബുദാബിയിൽ കഴിഞ്ഞ ആഴ്ചയിൽ കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘിച്ചതായി കണ്ടെത്തിയവർക്ക് ആകെ 4,210 പിഴ ചുമത്തിയതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.

ഈ പിഴകളിൽ 72 എണ്ണം സമ്മേളനങ്ങൾ സംഘടിപ്പിച്ചതിനും അതിൽ പങ്കെടുക്കുന്നതിനുമാണ്.

കഴിഞ്ഞ ഒരാഴ്ചയായി എമിറേറ്റിലുടനീളം നടത്തിയ തീവ്ര പരിശോധനയിൽ കോവിഡ് -19 മുൻകരുതൽ നടപടികളുടെ 5,067 ലംഘനങ്ങൾ അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്.

പിഴയ്‌ക്ക് പുറമേ, വാണിജ്യ, ഭക്ഷ്യ സ്ഥാപനങ്ങൾക്കുള്ള 786 മുന്നറിയിപ്പുകളും 14 ദിവസത്തേക്ക് തയ്യൽ കടകൾ, കാർ ഗാരേജുകൾ, ആക്സസറീസ് ഷോപ്പുകൾ, ബാർബർഷോപ്പുകൾ, റെസ്റ്റോറന്റുകൾ, പലചരക്ക് കടകൾ എന്നിവ ഉൾപ്പെടുന്ന 71 വാണിജ്യ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

error: Content is protected !!