ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണസംഖ്യ 4000 കടന്നു / കഴിഞ്ഞ 24 മണിക്കൂറിനിടെ 4 ലക്ഷത്തിന് മുകളിൽ പുതിയ കേസുകൾ

INDIA COVID 19 UPDATES_MAY8

ഇന്ത്യയിൽ ഓരോ ദിവസം കഴിയുന്തോറും പ്രതിദിന രോഗികളുടെ എണ്ണം കുറയാത്ത സ്ഥിതിയാണ്. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷത്തിന് മുകളില്‍ത്തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,342 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 4,192 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,18,86,725 ആയി ഉയര്‍ന്നിരിക്കുകയാണ്. 2,38,266 പേരാണ് ഇതുവരെ വൈറസിന്റെ പിടിയില്‍പ്പെട്ട് മരണപ്പെട്ടത്.

37,21,882 പേരാണ് ഇന്ത്യയിൽ ചികില്‍സയില്‍ കഴിയുന്നത്. 1,79,17,085 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ഇതില്‍ 3,19,469 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി ലഭിച്ചവരാണ്. അമേരിക്കക്കും ബ്രസീലിനും ശേഷം ഒരുദിവസം 4,000 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഫെബ്രുവരി 14 ന് ശേഷം രാജ്യത്ത് 82,000 ത്തിലധികം കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടാമത്തെ കൊവിഡ് തരംഗത്തിന്റെ 82 ദിവസങ്ങളില്‍ ഇന്ത്യയില്‍ ഒരുവര്‍ഷത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!