അന്തർദേശീയം ആരോഗ്യം

ചൈനയുടെ സിനോഫാം കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

emergency use of China's Sinopharm vaccine_ WHO

ചൈനയുടെ കൊവിഡ് വാക്സിനായ സിനോഫോമിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന ഉപാധികളോടെ അനുമതി നല്‍കി. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിനാണ് സിനോഫാം . വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി. ഫൈസര്‍, അസ്ട്രസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ , മൊഡേണ എന്നിവ നിര്‍മിക്കുന്ന വാക്‌സിനുകള്‍ക്ക് മാത്രമെ ലോകാരോഗ്യ സംഘടന ഇതിന് മുന്‍പ് അംഗീകാരം നല്‍കിയിട്ടുള്ളു. യുഎഇ, ഹംഗറി, പാകിസ്ഥാന്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ നിലവില്‍ സിനോഫോമിന്റെ ഉപഭോക്താക്കളാണ്.എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ തന്നെ പല രാജ്യങ്ങളും വാക്‌സിന്‍ ഉപയോഗിക്കാന്‍ മടിച്ചു.

ചൈനയില്‍ ഇതുവരെ ആറര കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. 79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്സിന്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ നേരത്തെ 45 ഓളം രാജ്യങ്ങള്‍ അനുമതി നല്‍കിയിരുന്നു. താരതമ്യേന വില കുറഞ്ഞ വാക്സിനാണ് സിനോഫാം. മറ്റൊരു ചൈനീസ് വാക്സിനായ സിനോവോക്കിനും ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.

 

error: Content is protected !!