കേരളം ദുബായ്

കേരളത്തിലേയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകളും വെന്റിലേറ്ററുകളുമയച്ച് യുഎഇയിലെ ആല്‍ഫാ സുഹൃത്തുക്കള്‍

Alpha friends in the UAE send oxygen cylinders and ventilators to Kerala

ഇന്ത്യയിലെ ഏറ്റവും വലിയ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ യുഎഇയിലുള്ള സുഹൃദ്‌സംഘം തൃശൂര്‍ കൊടുങ്ങല്ലൂരിനു സമീപമുള്ള മതിലകത്തെ നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ഹോസ്പിറ്റലിന് (എന്‍എ.സിഎച്ച്) 180 ഓക്സിജൻ സിലിണ്ടറുകളും  മൂന്ന് വെന്റിലേറ്ററുകളും അയച്ചു. വെള്ളിയാഴ്ച വൈകീട്ട് ദുബായില്‍ നിന്ന് വിമാനമാര്‍ഗം അയച്ച ഓക്‌സിജനും വെന്റിലേറ്ററുകളും ഞായറാഴ്ചയോടെ ഹോസ്പിറ്റലില്‍ ഉപയോഗത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് ആല്‍ഫാ യുഎഇ സുഹൃദ്‌സംഘം ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ പറഞ്ഞു. 180 ഓക്‌സിജിന്‍ സിലിണ്ടറുകളില്‍ 80 എണ്ണം 40-50 ലിറ്റര്‍ വീതം സംഭരണശേഷിയുള്ള ജംബോ സിലിണ്ടറുകലാണ്. ഇവ ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണശൃംഖലയ്ക്ക് നൽകുന്നത് വലിയ വിതരണശേഷിയാണ് . 9.1 ലിറ്റര്‍ ശേഷിയുള്ള കനം കുറഞ്ഞ ഇനം സിലിണ്ടറുകളാണ് ബാക്കിയുള്ള നൂറെണ്ണം. ഇവ എന്‍എ.സിഎച്ച് ഹോസ്പിറ്റലിന്ടെ ഹോം കെയര്‍ സേവനത്തിന് ഉപയോഗിക്കും. കേരളത്തില്‍ ഓക്‌സിജന്‍ക്ഷാമം പ്രതീക്ഷിക്കുന്നില്ലെങ്കിലും

സിലിണ്ടറുകള്‍ക്കുള്ള ക്ഷാമം കണക്കിലെടുത്താണ് ഇവ അയക്കുന്നതെന്നും നൂര്‍ദീന്‍ പറഞ്ഞു.

കമ്യൂണിറ്റി ഹോസ്പിറ്റലില്‍ 9 ഐസിയുവും 25  ഹൈ-ഡിപ്പെന്‍ഡന്‍സി ബെഡ്ഡും 65 വാര്‍ഡ് ബെഡ്ഡുമാണുള്ളത്. ഇവ മുഴുവൻ തന്നെ കോവിഡ് ചികിത്സക്ക് സമർപ്പിക്കുകയാണ്. സർക്കാർ നിർദേശം അനുസരിച്ച് 50% ബെഡ്ഡുകളും സർക്കാർ നിർദേശിക്കുന്ന രോഗികൾക്കായി മാറ്റി വെക്കുകയാണ്. ജില്ലാ കളക്റ്ററേറ്റിൽ പ്രവർത്തിക്കുന്ന DPMSU മുഖേന ആയിരിക്കും ഇത്തരം ബെഡ്ഡുകളിലേക്കുള്ള അലോട്ട്മെന്റ് നടത്തുക. DPMSU മുഖേന അലോട്ട്മെന്റ് നടത്തിയ കോവിഡ് രോഗികളുടെ ചികിത്സാചിലവ് KASP പദ്ധതി

error: Content is protected !!