ആരോഗ്യം ഇന്ത്യ

കോവിഡ് ഭേദമാകുന്നുണ്ടെന്ന് കണ്ടെത്തി ; ഇന്ത്യയിൽ DRDO വികസിപ്പിച്ച മരുന്ന് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ അനുമതി

DRDO_anticovid_drug dubaivartha

ഇന്ത്യയിൽ ഡിആർഡിഓ (DRDO) വികസിപ്പിച്ചെടുത്ത ആന്റി കോവിഡ് ഡ്രഗിന് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതി നൽകി.

ഡിആര്‍ഡിഓയുടെ ഉപസ്ഥാപനം വികസിപ്പിച്ച 2ഡിജി എന്ന മരുന്ന് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് 19 രോഗികളുടെ ചികിത്സയ്ക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽകണ്ടെത്തിയതോടെയാണ് അനുമതി നല്‍കിയത്

ഗുരുതരമായ രോഗലക്ഷണങ്ങളുള്ള കൊവിഡ് 19 രോഗികളിൽ ഉപയോഗിക്കാൻ ഇന്ത്യൻ പ്രതിരോധ സ്ഥാപനമായ ഡിആര്‍ഡിഓ വികസിപ്പിച്ച മരുന്നിന് അംഗീകാരവുമായി ഡിസിജിഐ. ശരാശരിയോ ഗുരുതരമോ ആയ രോഗലക്ഷണങ്ങളുള്ള കൊവിഡ് രോഗികളിൽ മരുന്ന് ഗുണം ചെയ്യുമെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞ സാഹചര്യത്തിലാണ് പുതിയ മരുന്നിന് നിയന്ത്രണങ്ങളോടെ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്നത്.

ഡിആര്‍ഡിഓയ്ക്ക് കീഴിൽ പ്രവര്‍ത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിൻ ആൻ്റ് അലയഡ് സയൻസസും (ഇൻമാസ്) ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ഫാര്‍മസ്യൂട്ടിക്കൽസുമായി ചേര്‍ന്നാണ് പുതിയ മരുന്ന് പുറത്തിറക്കിയത്. 2 ഡയോക്സി ഡി ഗ്ലൂക്കോസ് (2 ഡിജി) എന്നാണ് പുതിയ മരുന്നിൻ്റെ പേര്. നിലവിൽ ലഭ്യമാക്കുന്ന ചികിത്സയ്ക്കൊപ്പം നല്‍കാനുള്ളതാണ് ഈ മരുന്ന്.

error: Content is protected !!