fbpx
കേരളം

സംസ്ഥാനത്ത് സൂര്യാതാപമേറ്റ് രണ്ടു മരണം

സംസ്ഥാനത്ത് കൊടും ചൂടില്‍ സൂര്യാതാപമേറ്റ് രണ്ടുമരണം. തിരുവനന്തപുരം പാറശാലയിലും  കണ്ണൂര്‍ വെള്ളോറയിലും രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്ത് ആര്‍എസ്പി നേതാവിനും കാസര്‍കോട്ട് കുമ്പളയില്‍ മൂന്ന് വയസുകാരിക്കും സൂര്യാഘാതമേറ്റു.

കണ്ണൂര്‍ വെളേളാറയില്‍ കാടന്‍വീട്ടില്‍ നാരായണനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ കാണാതായ നാരായണനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ പൊളളലേറ്റ പാടുകളുണ്ട്. ഇതുകൂടാതെ ശരീരത്തില്‍ നിന്നും തൊലി ഉരിഞ്ഞുപോയ നിലയിലാണ് മ്യതദേഹം കണ്ടെത്തിയത്. സൂര്യാഘാതമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വരാതെ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

error: Content is protected !!