ദുബായ്

ദുബായിൽ കാറും ടാങ്കറും കൂട്ടിയിടിച്ച് ടാങ്കറിൽ തീ പിടിച്ചു ; മൂന്ന് പേർക്ക് പരിക്ക്

Tanker fire in Dubai dubai_vartha_malayalam_news

ദുബായിൽ ഇന്ന് ഞായറാഴ്ച പുലർച്ചെ കാറും ടാങ്കറും തമ്മിൽ ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

അബുദാബിയിലേക്കുള്ള റാസ് അൽ ഖോറിനടുത്തുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് ടാങ്കർ കത്തി തീപിടുത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. കത്തിപ്പിടിക്കുന്ന സാമഗ്രികളുമായി വന്ന ടാങ്കർ കാറുമായി കൂട്ടിയിടിച്ച് കോൺക്രീറ്റ് റോഡ് ഡിവൈഡറിലും അഴിവേലിയിലും ഇടിക്കുകയായിരുന്നു. ഇന്ന് ഞായറാഴ്ച പുലർച്ചെ 12:06 നാണ് സംഭവമുണ്ടായത്.

അൽ റാഷിദിയ ഫയർ സ്റ്റേഷനിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തി 12: 23 നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ടാങ്കറും കാറും പൂർണമായും കത്തിനശിച്ചു.

പരിക്കേറ്റ 3 പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!