ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ തുടർച്ചയായി പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം 4 ലക്ഷത്തിന് മുകളില്‍ / 4,092 പ്രതിദിനമരണങ്ങളും

dubai_vartha_malayalam_news_today_INDIA_covid CASES

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,03,738 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 4, 4,092 പ്രതിദിനമരണങ്ങളും സ്ഥിരീകരിച്ചു. തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുകയാണ്. 3,86,444 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 37,36,648 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,83,17,404 പേര്‍ ഇതു വരെ രോഗമുക്തരായി.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 2,42,362 പേര്‍ ഇതുവരെ കോവിഡ് മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!