ആരോഗ്യം ഇന്ത്യ ദുബായ്

കോവിഡ് 19 ; ഇന്ത്യയിലേക്ക് അടിയന്തര ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാൻ എമിറേറ്റ്സ് പുതിയ പാത ഒരുക്കുന്നു

Emirates sets up Dubai-India airbridge dubai_vartha_malayalam_news

ഇന്ത്യയിലെ നിലവിലെ ഗുരുതരമായ കോവിഡ് സാഹചര്യത്തിൽ അത്യാവശ്യം വേണ്ടതായ ദുരിതാശ്വാസ മെഡിക്കൽ വസ്തുക്കൾ എത്തിക്കുന്നതിന് വേണ്ടി ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് ഒരു താൽകാലിക ജീവകാരുണ്യ വ്യോമപാത ഒരുക്കുകയാണ്. കിട്ടുന്നിടത്തോളം സാധനങ്ങളും ലഭ്യമായ മറ്റ് ജീവകാരുണ്യവസ്തുക്കളും ഉടനടി ഇന്ത്യയിലേക്ക് എത്തിക്കുക എന്നുള്ളതാണ് ദൗത്യം. ഇതിന് വേണ്ടിയുള്ള എയർബ്രിഡ്ജ് എമിറേറ്റ്സ് കാർഗോ തയ്യാറാക്കിയതായി എമിറേറ്റ്സ് എയർലൈൻസ് ഇത് സംബന്ധിച്ച പ്രസ്താവനയിൽ വ്യക്‌തമാക്കി.

എപ്പോഴാണ് സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നത്, ആ സമയം അവ കൊണ്ടെത്തിക്കുന്നതിന് വേണ്ടിയാണ് ശ്രമങ്ങൾ നടക്കുന്നത്. ഇന്ത്യ – യു എ ഇ സൗഹൃദത്തിന്റെ ഒരു പുതിയ അദ്ധ്യായമാണ് ഇതുവഴി തുറന്നിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളിൽ, എമിറേറ്റ്സ് സ്കൈ കാർഗോ ഇതിനകം തന്നെ ഷെഡ്യൂൾഡ്, ചാർട്ടർ കാർഗോ ഫ്ലൈറ്റുകളിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ട്.

 

 

error: Content is protected !!