fbpx
കേരളം ചുറ്റുവട്ടം

വയനാട്ടിൽ കടുവ ആക്രമണം; മൂന്ന് ഫോറസ്റ്റ് വാച്ചർമാർക്ക് പരിക്ക്

വയനാട് പുല്‍പളളി ഇരുളത്ത് കടുവയുടെ ആക്രമണത്തില്‍ മൂന്ന് ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.  ചീയമ്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വാച്ചറാണ് ഷാജന്‍. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്. കടുവ ഷാജന്‍റെ തലയില്‍ അടിച്ചതായാണ് നിഗമനം.

കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ചര്‍മാര്‍ വനത്തില്‍ നിരീക്ഷണത്തിന് പോയതായിരുന്നു. കടുവ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിച്ചുവെന്ന് നാട്ടുകാര്‍ പരാതി കൊടുത്തതിനെത്തുടര്‍ന്ന് വനം വകുപ്പ് കടുവയെ പിടികൂടുന്നതിനായി കൂടും ഒരുക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്ന് കടുവയുടെ ആക്രമണമുണ്ടാവുകയായിരുന്നു.

error: Content is protected !!