fbpx
ടെക്നോളജി ദുബായ്

ദുബായ് എക്സ്പോ 2020: റോഡുകളിൽ സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കും

ദുബായ്: എക്സ്പോ 2020 നു മുന്നോടിയായി ദുബായിലെ റോഡുകൾ സ്മാർട്ട് നിരീക്ഷണ വലയത്തിലേക്ക് മാറ്റുന്നു. സ്മാർട്ട് സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള ആർ.ടി.എ പദ്ധതികളുടെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായി. 5 പ്രധാനകേന്ദ്രങ്ങളിൽ 116 ക്യാമറകൾ, 100 റഡാറുകൾ, 114 ബ്ലൂ ടൂത്ത് ഉപകരണങ്ങൾ, 17 കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ സ്ഥാപിക്കും.

അൽ ബർഷയിൽ നൂതന സാങ്കേതിക വിദ്യകളോടെ ട്രാഫിക് കൺട്രോൾ സ്റ്റേഷൻ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ് അതു വഴി ഗതാഗത മേഖലയിൽ നിലവിലുള്ള 11% സ്മാർട് സംവിധാനങ്ങൾ 60% ആക്കും. 4 വിഭാഗങ്ങളുള്ള ട്രാഫിക് കൺട്രോൾ സ്റ്റേഷൻ വഴി പാതകളെ വിവിധ മേഖലകളായി തിരിച്ച് അവയെ സ്മാർട് ശൃംഖലകളിലൂടെ ബന്ധിപ്പിച്ചാണ് സൂക്ഷ്‌മ നിരീക്ഷണവും നിയന്ത്രണവും നടത്തുക.

Cover Image: Proposed  Smart Traffic Control Station

error: Content is protected !!