fbpx
അബൂദാബി

അബുദാബിയിൽ ബാൽക്കണിയിലും റൂഫ് ടോപ്പിലും അനധികൃതമായി ടിവി ഡിഷ് ഘടിപ്പിച്ചാല്‍ നടപടി

Action taken if an illegal TV dish is installed on a balcony and roof top in Abu Dhabi

അബുദാബിയിൽ ബാൽക്കണിയിലും മേൽക്കൂരയിലും അനധികൃതമായി ടിവി ഡിഷ് ഘടിപ്പിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

അബുദാബിയിൽ പ്രാന്തപ്രദേശത്തുള്ള മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ അനധികൃത സാറ്റലൈറ്റ് ടിവി ഡിഷ് സ്ഥാപിക്കുന്ന ഭൂവുടമകളെ ലക്ഷ്യമിട്ട് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഒരു കെട്ടിടത്തിന് പരമാവധി നാല് ഡിഷുകൾ അനുവദനീയമാണെന്നും അധികൃതർ പറഞ്ഞു.

വീടുകൾ, കെട്ടിടങ്ങൾ, വെയർ‌ഹൗസുകൾ, മറ്റ് വാസയോഗ്യമായ, വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവയിൽ ടിവി ഡിഷുകളുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് അബുദാബിയുടെ രൂപവും ഭാവവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പകരുന്നതിനായാണ് നാഗരിക അധികൃതർ സോഷ്യൽ മീഡിയയിലൂടെ കാമ്പയിൻ ആരംഭിച്ചത്.

ഈ നിയമം ശിക്ഷാർഹമായ കുറ്റമായി കണക്കാക്കുന്നതിനാൽ താമസക്കാർ അവരുടെ ബാൽക്കണിയിൽ ഡിഷുകൾ വയ്ക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!