അബൂദാബി ടെക്നോളജി

ഒട്ടകത്തിന്റെ പാൽ പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്നുവെന്ന് യുഎഇയിലെ ഗവേഷകർ

It is also widely noted that camel milk reduces the dose of insulin needed to induce glycemic control.

ഒട്ടക പാൽ പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്നുവെന്ന് യുഎഇ സർവകലാശാലയിലെ (UAEU) ഗവേഷകർ നടത്തിയ പുതിയ പഠനം തെളിയിക്കുന്നു.

ഒട്ടക പാലിൽ നിന്ന് വേർതിരിച്ചെടുത്ത ബയോ ആക്റ്റീവ് പെപ്റ്റൈഡുകൾ മനുഷ്യ ഇൻസുലിൻ റിസപ്റ്ററിലും കോശങ്ങളിലെ ഗ്ലൂക്കോസ് ഗതിയിലും നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് യുഎഇയു പ്രൊഫസർമാർ അടുത്തിടെ പ്രസിദ്ധീകരിച്ച ഒട്ടക പാലിന്റെ ആന്റി-ഡയബറ്റിക് സ്വഭാവത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിൽ വ്യക്തമായി.

യുഎഇയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഒട്ടക പാൽ  ജനപ്രിയമാണ് . പ്രമേഹം, അർബുദം തുടങ്ങിയ അസുഖങ്ങൾക്കെതിരായ ചികിത്സാ ഗുണങ്ങളാൽ ഇത് അറിയപ്പെടുന്നു.

ഒട്ടക പാൽ ഉപയോഗത്തിലൂടെ ഒരു പരിധിവരെ ഇൻസുലിൻ ഡോസ് എടുക്കുന്നത് കുറക്കാൻ സഹായിക്കുന്നുവെന്നും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെടുത്തുന്നുവെന്നും പഠനം കണ്ടെത്തി.

യുഎഇയുയിലെ സായിദ് സെന്റർ ഫോർ ഹെൽത്ത് സയൻസസിന്റെ പിന്തുണയോടെ UAEUവിലെ കോളേജ് ഓഫ് സയൻസ് ബയോളജി വകുപ്പിൽ നിന്നുള്ള ഡോ. മുഹമ്മദ് അയ്യൂബിന്റെ ലബോറട്ടറിയും കോളേജ് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഡോ. സാജിദ് മക്സൂദിന്റെ ലബോറട്ടറിയുമാണ് ഏറ്റവും പുതിയ പഠനം നടത്തിയത്.

error: Content is protected !!