fbpx
ദുബായ് ബിസിനസ്സ്

വന്നിറങ്ങാൻ 3 മാസത്തെ വിസയും വഴിതെളിക്കാൻ ഫ്രീ ആയി ഫ്ലാഷ് ലൈറ്റും – തരംഗമായി മാറുന്ന പുതുമ

വർഷങ്ങളുടെ പരിചയ സമ്പത്തിൽ നിന്ന് സ്മാർട് ട്രാവൽ അവതരിപ്പിക്കുന്ന പുതിയ യുഎ ഇ വിസിറ്റ് വിസ പദ്ധതി ആളുകൾക്കിടയിൽ ചർച്ചയായി മാറിക്കഴിഞ്ഞു. 749 ദിർഹത്തിന് 3 മാസത്തേക്കുള്ള വിസിറ്റ് വിസയും ക്ലിക്കോൺ ബ്രാൻഡിന്റെ 130 ദിർഹം വിലയുള്ള ഒരു 3 ഇൻ 1 ഫ്ലാഷ് ലൈറ്റും നൽകുന്ന പദ്ധതിയാണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്. മാത്രമല്ല 30 ദിവസത്തേക്കോ 90 ദിവസത്തേക്കോ ഏതെങ്കിലും പരസ്യത്തിൽ, സ്മാർട്ട് ട്രാവൽ നൽകുന്നതിനേക്കാൾ കുറഞ്ഞ വില വിസയ്ക്ക് ഓഫർ ചെയ്യുന്നുണ്ടെങ്കിൽ യാതൊരു ഉപാധികളും കൂടാതെ തത്തുല്യ വിലയ്ക്ക് വിസ നല്കാൻ തങ്ങൾ തയ്യാറാണെന്ന് മാനേജ്‌മെൻറ്‌ അറിയിച്ചിട്ടുമുണ്ട്. വിസമാറ്റത്തിനും പ്രത്യേകാനുകൂല്യത്തോടെയുള്ള പദ്ധതി സ്മാർട്ട് ട്രാവൽ നടപ്പാക്കിവരുന്നു.

ഞങ്ങൾ വിസ വിൽക്കുന്നവരല്ല , മറിച്ച് ആളുകളെ ഇവിടേയ്ക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് സ്മാർട്ട് ട്രാവൽ ഒരു ആമുഖ കുറിപ്പായി പറയുന്നത്. വർഷങ്ങളുടെ സേവനവും വിസ , വിസാ ചേഞ്ച് രംഗത്ത് നേടിയെടുത്ത പരിചയവും ആളുകൾക്ക് ഗുണപരമായ രീതിയിൽ സമ്മാനിക്കാൻ സ്മാർട്ട് ട്രാവൽ നടത്തുന്ന ശ്രമങ്ങൾ പരക്കെ പ്രശംസ നേടിയിട്ടുണ്ട്. പലപ്പോഴും മിനിറ്റുകൾക്കുള്ളിൽ വിസ ലഭ്യമാക്കിക്കൊണ്ട് ഇടപാടുകാരെ അത്ഭുതപ്പെടുത്തിയ നിരവധി അനുഭവങ്ങൾ സ്മാർട്ട് ട്രാവലിനുണ്ട് .

ഇപ്പോൾ നടപ്പാക്കി വരുന്ന മൂന്നു മാസ വിസയും ഫ്ലാഷ് ലൈറ്റും പ്രൊമോഷൻ ഏറെ നാൾ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് സ്മാർട്ട് ട്രാവൽ മാനേജിങ് ഡയറക്ടർ അഫി അഹമ്മദ് പറയുന്നു . 4 വർഷം പൂർത്തിയാക്കുന്നതിന്റെ സന്തോഷ സൂചകമായി തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്ന സ്നേഹ സമ്മാനം ആണിതെന്ന് അഫി അഹമ്മദ് അറിയിച്ചു.

അതേദിവസം തന്നെ വിസാ ചേഞ്ച് എന്ന ആശയം

യുഎഇ യിൽ തൊഴിൽ അന്വേഷിച്ചു വരുന്നവർക്ക് ഒരു ദിവസം കൊണ്ട് വിസ ചേഞ്ച് ചെയ്യാനുള്ള ആദ്യത്തെ അവസരം വർഷങ്ങൾക്കു മുൻപ് ഒരു ആശയം ആയി കൊണ്ടുവന്ന് നടപ്പാക്കിയ സ്മാർട്ട് ട്രാവൽ ടുറിസ്റ്റുകളെ പരമാവധി കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കുന്നുണ്ട്. വിസയുടെ ചാർജ് സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന രീതിയിലേ ഏജൻസികൾ വാങ്ങാവൂ എന്ന കാര്യത്തിലും സ്മാർട്ട് ട്രാവൽ നിർബന്ധം പിടിച്ചത് ഈ ഇൻഡസ്ട്രിയിൽ തന്നെ വിപ്ലവത്തിന് കാരണമായിരുന്നു.

error: Content is protected !!