അബൂദാബി

കൊവിഡുമായി ബന്ധപ്പെട്ടുള്ള വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ജീവനക്കാരോട് തിരികെ വരാൻ യുഎഇ ഗവൺമെന്റ്

All UAE government employees to return to work

കൊവിഡുമായി ബന്ധപ്പെട്ടുള്ള വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് എല്ലാ സർക്കാർ ജീവനക്കാരും മെയ് 16 മുതൽ ജോലിയിലേക്ക് മടങ്ങണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഉത്തരവിറക്കി.

നിലവിലുള്ള കോവിഡ് പകർച്ചവ്യാധി മൂലം ഫെഡറൽ സർക്കാർ ജീവനക്കാർക്ക് നൽകിയിരുന്ന എല്ലാ ഒഴിവാക്കലുകളും ഇളവുകളും ഈ ഉത്തരവോടെ റദ്ദാക്കപ്പെടും.

തീരുമാനം മെയ് 16 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, വിദൂര പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് നിലവിലെ സ്കൂൾ വർഷാവസാനം വരെ ഇളവ് ലഭിക്കുന്നത് തുടരാം.

ഇതുവരെ വാക്സിൻ ലഭിക്കാത്ത ജീവനക്കാർ സ്വന്തം ചെലവിൽ ആഴ്ചതോറും പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.സർക്കുലറിൽ ശാരീരിക അകലം പാലിക്കുന്നതടക്കം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികളും സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും എല്ലാ ഫെഡറൽ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്

error: Content is protected !!