അന്തർദേശീയം അബൂദാബി

കോവിഡ് -19 : പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനയാത്രക്കാർക്കും യുഎഇ പ്രവേശനവിലക്കേർപ്പെടുത്തുന്നു

covid 19_UAE bans passengers from Pakistan, Bangladesh, Nepal and Sri Lanka

ദേശീയ, വിദേശ വിമാന സർവീസുകളിൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനയാത്രക്കാർക്ക് യുഎഇയിലേക്കുള്ള പ്രവേശനം താൽകാലികമായി നിർത്തിവെക്കുന്നതായി യുഎഇ ദേശീയ അടിയന്തര പ്രതിസന്ധിയും ദുരന്ത നിവാരണ അതോറിറ്റിയും സിവിൽ ഏവിയേഷനും അറിയിച്ചു. മെയ് 12 ബുധനാഴ്ച രാത്രി 11.59 മുതൽ പ്രവേശവിലക്ക് പ്രാബല്യത്തിൽ വരും.

ചരക്ക് ഫ്ലൈറ്റുകളെ പ്രവേശനവിലക്ക് ബാധിക്കില്ല. ഈ രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് വിമാനങ്ങൾ ഒഴികെയുള്ള ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കും

 

 

error: Content is protected !!