അബൂദാബി റമദാൻ സ്പെഷ്യൽ

യു എ ഇയിൽ ഇനി ഗവൺമെന്റ് ഓഫീസുകൾ മെയ് 16 മുതൽ

eid_Government offices in the UAE now open May 16th dubaivartha

യു എ ഇയിൽ ഇത്തവണത്തെ ഈദ് അവധി 29 മത് റമദാൻ ദിനമായ ചൊവ്വാഴ്ച്ച മെയ് 11 മുതൽ ആരംഭിക്കുകയാണ് ഗവൺമെന്റ് ജീവനക്കാർക്കും സ്വാകാര്യ മേഖലയ്ക്കും. ശവ്വാൽ മാസം 3 വരെ അവധി നീണ്ട് നിൽക്കും. തുടർന്ന് ഗവൺമെന്റ് സർവീസുകൾ ഏതായാലും ആരംഭിക്കുക മെയ് 16 ന് ആയിരിക്കും.

ബുധനാഴ്ച്ച പെരുന്നാളാകാൻ സാധ്യതയുണ്ടെങ്കിൽ ശനിയാഴ്ച്ച മെയ് 15 മുതൽ സ്വാകാര്യ മേഖല പ്രവർത്തിക്കും. റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്‌ച്ചയാണ്‌ പെരുന്നാൾ വരുന്നതെങ്കിൽ സ്വാകാര്യ മേഖലയും മെയ് 16 ഞായറാഴ്ച്ച മുതലായിരിക്കും പുന:പ്രവർത്തനം ആരംഭിക്കുക.

error: Content is protected !!