അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎ ഇയിൽ ഇന്ന് സ്ഥിരീകരിച്ചത് ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിനകോവിഡ് രോഗബാധ

DUBAIVARTHA_UAE COVID19 UPDATES_MAY10

യുഎ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2021 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിനകോവിഡ് രോഗബാധ.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,507 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,476 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 1,507 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 537,524 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,476 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 517,805 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,615 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 18,104 സജീവ കോവിഡ് കേസുകളാണുള്ളത്.

യുഎഇയിൽ ഇതുവരെ 46 മില്ല്യണിലധികം പേർക്ക് കോവിഡ് -19 പരിശോധനകൾ നടത്തിയിട്ടുണ്ട്.

error: Content is protected !!