ദുബായ്

കോവിഡ് 19 ; ദുബായിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് അഞ്ചിലധികം പേർ ഒത്തുകൂടരുത് ; നിയന്ത്രണം ലംഘിച്ചാൽ കനത്ത പിഴ

Eid gatherings of more than 5 banned in dubai

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈദ് ആഘോഷങ്ങളിൽ അഞ്ചിലധികം പേരുടെ ഒത്തുചേരൽ ദുബായിൽ നിരോധിച്ചതായി ദുബായ് പോലീസ് അറിയിച്ചു.

ആളുകൾ കൂടുന്ന സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നയാൾക്ക് 50,000 ദിർഹം വീതവും അതിൽ പങ്കെടുക്കുന്ന ഓരോ അതിഥിക്കും 15,000 ദിർഹവും പിഴ ഈടാക്കും.

മെയ് 11 ചൊവ്വാഴ്ച ആരംഭിക്കുന്ന ഈദ് അൽ ഫിത്തർ അവധിദിനങ്ങൾക്കായുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനങ്ങൾ നിരീക്ഷിക്കാൻ അധിക പോലീസ് പട്രോളിംഗിനെ നിയോഗിച്ചിട്ടുണ്ടെന്ന് ജനറൽ ട്രാഫിക് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സെയ്ഫ് മുഹൈർ സയീദ് അൽ മസ്രൂയി പറഞ്ഞു.

error: Content is protected !!