fbpx
കേരളം ദുബായ്

ഈദിന് കല്യാൺ ജ്വല്ലേഴ്സിൽ നിന്നുമുള്ള സവിശേഷ സമ്മാനം-ഈദിയ

Special gift from Eid for Kalyan Jewelers - Eid

പുണ്യ റമദാൻ മാസം അവസാനിക്കുന്ന അവസരത്തിൽ ആഘോഷങ്ങൾക്ക് മികവേറ്റാനായി കല്യാൺ ജ്വല്ലേഴ്സ്‌ ഈദിയ എന്ന പേരിൽ പുതിയ കളക്ഷൻ ആരംഭിച്ചിരിക്കുന്നു .

ഷോ-സ്റ്റോപ്പർ സ്റ്റേറ്റ്‌മെന്റ് ജ്വല്ലറി ആക്‌സസറികൾ മുതൽ വർണ്ണാഭമായ കല്ലുകൾ പതിച്ച നെക്‌ലേസുകളും , ഡയമണ്ട് മോതിരങ്ങളും , സ്റ്റഡ്‌സ് ,ബ്രേസ്ലെറ്റുകൾ, ഭാരം കുറഞ്ഞ പെൻഡന്റുകളും കുവൈറ്റ് ഡിസൈനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആകർഷകമായ ആഭരണങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുന്നു.

റമദാന്‍ മാസം, ഈദ്, അക്ഷയതൃതീയ തുടങ്ങിയ ആഘോഷങ്ങള്‍ മനസില്‍ക്കണ്ട് കല്യാണ്‍ ജൂവലേഴ്സ് ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഉത്സവകാല പര്‍ച്ചേസുകള്‍ ആനന്ദകരമാക്കാന്‍ കല്യാണ്‍ ജൂവലേഴ്സ് ഒരു കോടി ദിര്‍ഹം വിലയുള്ള സൗജന്യ സമ്മാനവൗച്ചറുകളാണ് ഉപയോക്താക്കള്‍ക്കായി നല്കുന്നത്. പുതിയ ഉത്സവകാല പ്രചാരണ പരിപാടിയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് അയ്യായിരം ദിര്‍ഹത്തിനുമുകളിലുള്ള പര്‍ച്ചേയ്സുകള്‍ക്കൊപ്പം വൗച്ചറുകള്‍ സമ്മാനിക്കും.

അയ്യായിരം ദിര്‍ഹത്തിനു മുകളില്‍ വിലയുള്ള ഓരോ ഡയമണ്ട് പര്‍ച്ചേയ്സിനുമൊപ്പം 200 ദിര്‍ഹം വിലയുള്ള വൗച്ചര്‍ സമ്മാനമായി ലഭിക്കും. അയ്യായിരം ദിര്‍ഹമോ അതിനു മുകളിലോ വിലയുള്ള അണ്‍കട്ട് അല്ലെങ്കില്‍ പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 150 ദിര്‍ഹത്തിന്‍റെ സമ്മാന വൗച്ചര്‍ സ്വന്തമാക്കാം. കൂടാതെ, 5000 ദിര്‍ഹത്തിനു മുകളില്‍ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 100 ദിര്‍ഹത്തിനുള്ള വൗച്ചര്‍ സൗജന്യമായി നേടാം. കല്യാണ്‍ ജൂവലേഴ്സിന്‍റെ യുഎഇയിലെ എല്ലാ ഷോറൂമുകളിലും ജൂണ്‍ 22 വരെയാണ് ഈ ഓഫറിന്‍റെ കാലാവധി. അടുത്ത ഒരു വര്‍ഷം നടത്തുന്ന പര്‍ച്ചേയ്സുകള്‍ക്കൊപ്പം ഈ വൗച്ചറുകള്‍ റിഡീം ചെയ്യാം.

റമദാന്‍ പുണ്യമാസത്തിന്‍റെയും ഈദ്, അക്ഷയതൃതീയ പോലെയുള്ള ഉത്സവങ്ങളുടെയും ഈ മാസം പുതിയ തുടക്കങ്ങളുടെയും പ്രത്യാശയുടെയും അവസരമാണെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. മഹാമാരി മൂലം ആഘോഷങ്ങള്‍ ചെറിയ തോതില്‍ മാത്രമായിരിക്കുന്ന ഇക്കാലത്ത് ഉപയോക്താക്കള്‍ക്ക് ആഭരണ പര്‍ച്ചേയ്സിനൊപ്പം മികച്ച അനുഭവം നല്കുകയും പരമാവധി പ്രയോജനം ലഭ്യമാക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് ഒരു കോടി ദിര്‍ഹം വില വരുന്ന വൗച്ചറുകള്‍ സമ്മാനമായി നല്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷിതത്വം പരിഗണിച്ച് കടുത്ത സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങളാണ് എല്ലാ ഷോറൂമുകളിലും പാലിക്കുന്നത്. താരതമ്യമില്ലാത്ത റീട്ടെയ്ല്‍ അനുഭവമാണ് ഈ ഉത്സവകാലത്ത് ലഭ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം നാലുതലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

സാമൂഹികാകലം പാലിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്കുന്ന ഇക്കാലത്ത് കല്യാണ്‍ ജൂവലേഴ്സ് ലൈവ് വീഡിയോ ഷോപ്പിംഗ് സംവിധാനം www.kalyanjewellers.net/livevideoshopping ഒരുക്കിയിട്ടുണ്ട്. ഇതുവഴി കല്യാണ്‍ ജൂവലേഴ്സിന്‍റെ വിപുലമായ ആഭരണശേഖരം ഉപയോക്താക്കള്‍ക്ക് വിശദമായി പരിശോധിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യാം.

കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyanjewellers.net  സന്ദര്‍ശിക്കുക.

error: Content is protected !!