അജ്‌മാൻ

അജ്‌മാൻ എയർ മാസ്റ്റർ കമ്പനിയിൽ ഇഫ്ത്താർ സംഗമം നടത്തി.

Iftar meeting was held in Ajman.

ഇന്ത്യൻ കോൺസുലേറ്റ് , അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ , അജ്‌മാൻ എയർ മാസ്റ്റർ ഗ്രൂപ്പ് എന്നിവർ സംയുക്തമായി അജ്‌മാൻ എയർ മാസ്റ്റർ കമ്പനിയിൽ വെച്ച് ഇഫ്ത്താർ സംഗമം നടത്തി.

ഇഫ്ത്താർ സംഗമത്തിൽ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ.അമൻ പുരി ആണ് വിശിഷ്‌ടാതിഥിയായി എത്തിയത്.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനം ഇനിമുതൽ 365 ദിവസവും ലഭ്യമായിരിക്കുമെന്ന് ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി അറിയിക്കുകയുമുണ്ടായി. കൂടാതെ എല്ലാവർക്കും റമളാൻ ആശംസകളും നേർന്നുകൊണ്ടാണ് അദ്ദേഹം ചടങ്ങിൽ നിന്നും മടങ്ങിയത് .

ഇഫ്ത്താർ സംഗമത്തിൽ ദുബായ് കോൺസുലേറ്റ് പ്രധിനിതികളും എയർ മാസ്റ്റർ കമ്പനി പ്രതിനിധികളും അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളും യുഎഇയിലെ പ്രമുഖ നിയമ പ്രതിനിധിനിയും സാമൂഹിക പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയും പങ്കെടുത്തു.

error: Content is protected !!