fbpx
അബൂദാബി

വാഹനം ഓടിക്കുമ്പോൾ വിഡിയോ ദൃശ്യം പകർത്തുന്നവർക്കു അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

അബുദാബി: വാഹനമോടിക്കുമ്പോൾ വിഡിയോ ദൃശ്യം പകർത്തരുതെന്ന് അബുദാബി പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡ്രൈവിങിനിടെ വീഡിയോ ദൃശ്യം പകർത്തുമ്പോൾ ശ്രദ്ധ മാറാനും അതു വഴി അപകടങ്ങൾ ഉണ്ടാകാനുമുള്ള സാധ്യതയാണ് അബുദാബി പോലീസ് ചൂണ്ടികാട്ടുന്നത്. അടുത്തിടെയുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നിർദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.

error: Content is protected !!