fbpx
കേരളം

മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു.

Madamp Kunjukuttan passed away.
എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന് (81) അന്തരിച്ചു. തൃശൂര് അശ്വിനി ആശുപത്രിയില് കോവിഡ് ബാധയെ തുടര്ന്ന് ചികിത്സയിലായിരുന്നു.

മാടമ്പ് ശങ്കരൻ നമ്പൂതിരി എന്നാണ് യാഥാർഥ പേര്. 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.

ചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. 15 സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

error: Content is protected !!