അബൂദാബി

ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഉപയോഗിക്കുകയോ ഈദ് ആശംസകൾ അയക്കുകയോ ചെയ്യരുത് ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

Do not use mobile while driving or send Eid greetings; Abu Dhabi police issue warning

ഡ്രൈവിംഗ് സമയത്ത് ഈദ്-അൽ-ഫിത്തർ ആശംസകളോടും അഭിനന്ദന സന്ദേശങ്ങളോടും ഫോൺ കോളുകളോടും പ്രതികരിക്കുന്നതിലൂടെ റോഡിൽ നിന്നും ശ്രദ്ധ തിരിയുമെന്നും അപകടസാധ്യതകളെകുറിച്ചും വാഹന ഡ്രൈവർമാർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

എല്ലാ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഡ്രൈവർമാരോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. 10 വയസ്സിന് താഴെയുള്ള കുട്ടികളെ ഫ്രണ്ട് കാർ സീറ്റുകളിൽ ഇരിക്കാൻ അനുവദിക്കരുതെന്നും അമിത വേഗത പാടില്ലെന്നും ടെയിൽഗേറ്റിംഗിൽ നിന്നും വിട്ടുനിൽക്കാനും പോലീസ് അഭ്യർത്ഥിച്ചു. യാത്ര ചെയ്യുന്നതിന് മുൻപായി കാർ ടയറുകൾ നല്ല നിലയിലാണെന്ന് ഉറപ്പുവരുത്താനും റോഡിൽ ശ്രദ്ധാലുവായിരിക്കാനും നിർദ്ദേശം നൽകി.

ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ഗതാഗതവും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന് സമഗ്രമായ പദ്ധതികളും അബുദാബി പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

error: Content is protected !!