fbpx
അബൂദാബി കേരളം

സഹിഷ്ണുതാ വർഷാചരണം കോഴിക്കോടൻ ഫെസ്റ്റ് അബുദാബിയിൽ

അബുദാബി :  കോഴിക്കോട് ജില്ലാ അബുദാബി കെഎംസിസി  സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് 2019  മാർച്ച് 29 ന് വൈകിട്ട് 4 മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. പ്രവാസ ലോകത്ത് കോഴിക്കോടിനെ പുനരാവിഷ്കരിക്കാനും നാടോർമ്മകളിലൂടെ സഞ്ചരിക്കാനും നാടിന്റെ പൈതൃകവും ചരിത്രവും രുചിയും സംസ്കാരവും ഉത്സവങ്ങളും ആഘോഷങ്ങളും കലകളും കാണുവാനും പങ്കു ചേരുവാനും ആസ്വദിക്കാനും അടുത്തറിയാനുംമുള്ള വേദിയാണ് കോഴിക്കോടൻ ഫെസ്റ്റന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.  അംഗങ്ങൾക്കായുളള മത്സരപരിപാടികൾ, വനിതകൾക്കുളള കുക്കറഭക്ഷ്യ മത്സരം, കോഴിക്കോടൻ സംസ്ക്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വ്യത്യസ്ത സ്റ്റാളുകൾ, പ്രതീകാത്മക കച്ചവട സ്ഥാപനങ്ങൾ, നവാസ് പാലേരിയും സംഘവും അവതരിപ്പിക്കുന്ന കോഴിക്കോടിൻറെ ചരിത്രം വിളിച്ചോതുന്ന സ്പെഷൽ ഷോ,  നിയാസ് പെരുവങ്കരയും സംഘവും അവതരിപ്പിക്കുന്ന ഗാനാലാപനം, ഒപ്പന, കോൽക്കളി, ദഫ് മുട്ട്, കളരി പയറ്റ് തുടങ്ങി കോഴിക്കോടിന്റെ തനതു കലാ പ്രകടനങ്ങൾ കോഴിക്കോട് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അബുദാബി കോഴിക്കോട് ജില്ലാ കെ എം സി സി സാമൂഹ്യ-സേവനരംഗത്തും, കാരുണ്യ പ്രവർത്തനങ്ങളിലും വ്യക്തമായ ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ഓപ്പൺ ഹാർട്ട് തിയ്യേറ്റർ, വിവാഹം സ്വപ്നമായിരുന്ന യുവതീ യുവാക്കൾക്കുളള മംഗല്യ മധുരം പദ്ധതി , ജാർഖണ്ഡിലെ ഇരുപത്തഞ്ചോളം ഗ്രാമങ്ങളിൽ കുടിവെള്ള പദ്ധതി, നിർദ്ധനകുടുംബങ്ങൾക്കുളള റേഷൻ പദ്ധതി,ബൈത്തുർറഹ് ഭവന നിർ മാണം, അംഗങ്ങൾക്കായുള്ള ക്ഷേമ പദ്ധതികൾ, തുടങ്ങിയ സേവന പ്രവർത്തനങ്ങൾ ജില്ലാ കെ എം സി സി നടപ്പികയാതയും, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ അഹല്യ ഹോസ്പിറ്റൽ മാനേജർ സൂരജ്, ജിജോ ആൻ്റണി, യു അബ്ദുല്ല ഫാറൂഖി,  ആലിക്കോയ, അബ്ദുൽ ബാസിത് കായക്കണ്ടി, അഷ്‌റഫ് സി പി, ജാഫർ തങ്ങൾ വരയലിൽ എന്നിവർ പങ്കെടുത്തു
error: Content is protected !!