fbpx
അന്തർദേശീയം

ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് WHO ; താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിച്ചത് 17 % മാത്രം

The WHO says a large segment of the world's population has not been vaccinated; Low-income countries received only 17% of the vaccine

ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും കൊവിഡ് വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന.
ലോകനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചതെന്ന് WHO മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ആകെ വാക്‌സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ ലഭ്യതയിലെ അസമത്വം എടുത്തുകാണിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനാ മേധാവി.

error: Content is protected !!