fbpx
അന്തർദേശീയം കേരളം

ഇസ്രായേൽ -ഫലസ്തീൻ സംഘർഷം തുടരുമ്പോൾ മലയാളി വനിത അടക്കം 30 ൽ അധികം പേർക്ക് ജീവഹാനി.

As the Israeli-Palestinian conflict continues, more than 30 people, including Malayalee women, have lost their lives.
2017 ന് ശേഷം ഇസ്രയേൽ -ഫലസ്തീൻ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷം എന്ന രൂപത്തിൽ ഇപ്പോൾ ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങൾ നടക്കുന്നതിനിടെ ഒരു ഇടുക്കി സ്വദേശിനി കൊല്ലപ്പെട്ടത് ഇന്ത്യക്കാർക്ക് മുഴുവൻ വേദന ഉളവാക്കുന്ന സംഭവമായി. കീരിത്തോട് സ്വദേശിനി ആയ സൗമ്യാ സന്തോഷ് ആണ് ഇസ്രേയലിൽ ഹമാസിന്റെ ഭാഗത്തുനിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ ജോലിക്ക് നിന്ന വസതിയിൽ വച്ച് മരിച്ചത്. ഒരു ഇസ്രായേലി വനിതയുടെ പേർസണൽ കെയർ അസിസ്റ്റന്റ് ആയി ജോലി നോക്കുകയായിരുന്നു സൗമ്യ. റോക്കറ്റ് വീട്ടിൽ പതിക്കുമ്പോൾ ഇസ്രായേലി വനിത വീൽ ചെയറിൽ ആയിരുന്നു. സുരക്ഷാമുറിയിലേക്ക് രക്ഷപ്പെടാൻ ഇരുവർക്കും കഴിഞ്ഞിരുന്നില്ല. അപകട സമയത്ത് സൗമ്യ ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു എന്നാണ് ഇവരുടെ ഒരു ബന്ധു ഇസ്രായേലിൽ അറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് മുൻ മെമ്പർമാർ ആയ സതീശൻ- സാവിത്രി ദമ്പതികളുടെ മകൾ ആണ് കീരിത്തോട് സന്തോഷിന്റെ ഭാര്യയായ 32 കാരി സൗമ്യ. ഇവർ 7 വർഷമായി ഇസ്രായേലിൽ ഹോം നഴ്‌സ്‌ ആയി ജോലി നോക്കുകയായിരുന്നു. 7 വയസ്സുള്ള മകനും ഉണ്ട്.
രണ്ടു വർഷം മുൻപ് സൗമ്യ നാട്ടിൽ വന്നുപോയിരുന്നു.
തിങ്കളാഴ്ച അൽ അഖ്‌സാ മസ്ജിദ് അങ്കണത്തിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസ് ഇസ്രയേലിനുമേൽ റോക്കറ്റ് ആക്രമണം ആരംഭിച്ചതായാണ് ബിബിസി നൽകുന്ന വിവരം. റെഡ് ലൈൻ ലംഘിച്ച് ഹമാസ് റോക്കറ്റ് പായിച്ചെന്ന് ഇസ്രായേൽ ആരോപിക്കുമ്പോൾ ഇസ്രയേലിന്റെ അതി തീവ്ര ഇടപെടലിൽ നിന്ന് അൽ അഖ്‌സാ മസ്ജിദിനെ സംരക്ഷിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ഹമാസും പറയുന്നു.
ഗസ മുനമ്പിലെ ഒരു 13 നില കെട്ടിടം ഇസ്രായേൽ സേന മിസൈൽ പായിച്ച് നശിപ്പിച്ചതായാണ് വിവരം. ഹനാദി ടവർ ആണ് തകർന്നത് . 90 മിനിറ്റ് നീണ്ട ആക്രമണമാണ് ഇവിടെ ഇസ്രായേൽ സേന നടത്തിയത്. 3 പ്രമുഖർ ഇതിൽ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. തുടർന്ന് ഹമാസ് 130 മിസൈലുകൾ / റോക്കറ്റുകൾ ടെൽ അവീവ് നഗരത്തിന് നേരെ പായിച്ചതായി ഒടുവിൽ കിട്ടിയ റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ആകെ 31 മരണമാണ് മെയ് 12 വെളുപ്പാൻകാലം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2020 ൽ എബ്രഹാം ഉടമ്പടിയുടെ മികവിൽ യുഎ ഇ ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുകയും അതിന്റെ ഭാഗമായി ഫലസ്റ്റീനുമേൽ ആക്രമണം ഉണ്ടാകില്ലെന്ന് വ്യവസ്ഥ ഉണ്ടാകുകയും ചെയ്‌ത് മുന്നോട്ടുപോകുകയായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം അൽ അഖ്‌സാ മസ്ജിദിന് അടുത്തുള്ള ഫലസ്റ്റീൻകാരെ ഒഴിപ്പിക്കാൻ ഇസ്രായേൽ സെറ്റിൽമെന്റ് ശ്രമിച്ചതും ആക്രമണങ്ങൾ ഉണ്ടായതും കുറേക്കാലമായി നിലനിന്ന സമാധാനാന്തരീക്ഷം തകർന്നതും.
ഇരുകൂട്ടരോടും സമാധാനം പാലിക്കണമെന്ന് അന്താരാഷ്‌ട്ര സമൂഹം ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് 11 ചൊവ്വ വൈകുന്നേരം 5.30 ന് ഉണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് ഇസ്രായേലിൽ ഇടുക്കി സ്വദേശിനി മരിച്ചത്.
error: Content is protected !!