fbpx
അബൂദാബി

പു​തു സം​രം​ഭ​ങ്ങ​ൾ​ക്ക്​ 100 കോ​ടി നി​ക്ഷേ​പ ഫ​ണ്ടും സ​ബ്​​സി​ഡി​യുമായി ‘ഹ​ബ്​ 71’

അബുദാബി: പുതു സംരംഭകർക്ക്‌ പുത്തൻ പ്രതീക്ഷയേകി അബുദാബിയിൽ ഹബ് 71 രൂപീകരിച്ചു. സംരംഭകരേയും ടെക് കമ്പനികളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹബ്ബിന്റെ പ്രാഥമിക ലക്‌ഷ്യം. ആ​മ​സോ​ൺ, വീ​വ​ർ​ക്​ തു​ട​ങ്ങി​യ​വ പോ​ലു​ള്ള ക​മ്പ​നി​ക​ളെ എ​മി​റേ​റ്റി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ബൂ​ദ​ബി സ​ർ​ക്കാ​ർ, മു​ബാ​ദ​ല നി​ക്ഷേ​പ ക​മ്പ​നി, മൈ​ക്രോ​സോ​ഫ്​​റ്റ്, ജ​പ്പാ​​ൻറെ സോ​ഫ്​​റ്റ്​ ബാ​ങ്ക്​ എ​ന്നി​വ​യി​ൽ​നി​ന്ന്​ ഫ​ണ്ട്​ സ്വ​രു​പി​ച്ചാ​ണ്​ ഹ​ബിനു രൂപം കൊടുത്തത്. ഹബ്ബിൽ ബിസിനസ് ആരംഭിക്കുന്ന പുതു സംരംഭകർക്ക് 100 കോ​ടി ദി​ർ​ഹ​ത്തി​ൻറെ നി​ക്ഷേ​പ ഫ​ണ്ടും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​കും.

പു​തു സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 28 മു​ത​ൽ സ്വീ​ക​രി​ച്ചു തു​ട​ങ്ങു​മെ​ന്ന്​ അ​ബൂ​ദ​ബി ഇ​ൻ​വെ​സ്​​റ്റ്​​മെ​ൻ​റ്​ ഓ​ഫി​സ്​ ആ​ക്​​ടി​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഇ​ൽ​ഹാം ആ​ൽ ഖാ​സിം പറഞ്ഞു. അബുദാബി ഗ്ലോബൽ മാർക്കറ്റിൽ നാലു നിലകളിലായാണ് ഹബിന്റെ പ്രവർത്തനം.

error: Content is protected !!