ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണനിരക്ക് കൂടുന്നു / കഴിഞ്ഞ 24 മണിക്കൂറിനിടെ 4205 മരണങ്ങൾ / 3,48,421 പുതിയ കോവിഡ് കേസുകളും

india covid 19 updates_ may12

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,48,421 കൊവിഡ് കേസുകളും 4205 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസ് 2,33,40,938 മരണം രണ്ടര ലക്ഷം കടന്നു. രാജ്യത്തെ 90 ശതമാനം പ്രദേശങ്ങളിലും കൊവിഡിന്റെ രണ്ടാം തംരഗത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 640 ജില്ലകളില്‍ ഉയര്‍ന്ന ടെസ്റ്റ് പോസറ്റിവിറ്റി നിരക്കുണ്ടെന്നും കേന്ദ്രആരോഗ്യമന്ത്രാലയം പറയുന്നു.19.83 ലക്ഷം സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.

3,55,338 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 37,04,099 സജീവരോഗികളാണ് നിലവില്‍ ഇന്ത്യയിലുള്ളത് 1,93,82,642 പേര്‍ ഇതു വരെ രോഗമുക്തരായി.

error: Content is protected !!