fbpx
അന്തർദേശീയം അബൂദാബി

അതിവേഗത്തിൽ ചെക്ക്-ഇൻ സൗകര്യം : ‘വെരിഫൈഡ് ടു ഫ്ലൈ’ ട്രാവൽ ഡോക്യുമെന്റ് സംരംഭവുമായി എത്തിഹാദ് എയർവേയ്‌സ്

Etihad Airways launches 'Verified to Fly' travel document project

അബുദാബിയിൽ നിന്ന് ഇത്തിഹാദ് എയർവേയ്‌സിൽ യാത്രചെയ്യുന്നവർക്ക് ഇന്ന് ബുധനാഴ്ച മെയ് 12 മുതൽ വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് വെരിഫൈഡ് ടു ഫ്ലൈ സേവനം വഴി കോവിഡ് -19 യാത്രാ രേഖകൾ നൽകാനാവും, ഇത് വിമാനയാത്രക്ക് മുമ്പായുള്ള എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു.

വെരിഫൈഡ് ടു ഫ്ലൈ സേവനം ഉപയോഗിക്കുന്നതിന്, യാത്രക്കാർക്ക് ഇത്തിഹാദിന്റെ വെബ്‌സൈറ്റ് വഴി സൈൻ അപ്പ് ചെയ്ത് അവരുടെ യാത്രാരേഖകൾ സമർപ്പിക്കാനും കഴിയും. യാത്രാരേഖകൾ എല്ലാ യോഗ്യതകളും പാലിക്കുന്നുണ്ടെങ്കിൽ യാത്രക്കാർക്ക് ഉടനെ പ്രോസസ് സക്സസ് ആയതിന്റെ ഇമെയിൽ സന്ദേശം ലഭിക്കും. യാത്രാരേഖകൾ എല്ലാ യോഗ്യതകളും പാലിക്കുന്നില്ലെങ്കിൽ യാത്രക്കാരോട് അവരുടെ രേഖകൾ വീണ്ടും സമർപ്പിക്കാനോ പരിശോധിക്കാനോ ഈ സംവിധാനം ആവശ്യപ്പെടും

വെരിഫൈഡ് ടു ഫ്ലൈ സംവിധാനത്തിൽ നിന്നും സക്സസ് ഇമെയിൽ ലഭിച്ച യാത്രക്കാർക്ക് വിമാനത്താവളത്തിൽ അതിവേഗ ട്രാക്ക് ചെക്ക്-ഇൻ സൗകര്യം ആസ്വദിക്കാനാകും. ചൈനയിലേക്ക് ഒഴികെയുള്ള ഒട്ടുമിക്ക പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും വെരിഫൈഡ് ടു ഫ്ലൈ സംവിധാനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

error: Content is protected !!