അന്തർദേശീയം

1000 ൽ അധികം റോക്കറ്റുകൾ , 4 ഡസൻ മരണങ്ങൾ

Between Israel and Palestine

ഒരു സമ്പൂർണ്ണ യുദ്ധ പ്രതീതിയാണ് ഇപ്പോൾ ഇസ്രയേലിനും ഫലസ്തീനും ഇടയിൽ.

നാൾവഴി ഇങ്ങനെ – ഇസ്രായേൽ സേന തിങ്കളാഴ്ച അൽ അഖ്‌സാ മസ്ജിദിൽ ഒരു കുടിയൊഴിപ്പിക്കൽ എന്ന്പറഞ്ഞ് ആക്രമണം നടത്തുന്നു. തിരികെ ഗാസയിൽ നിന്ന് ഹമാസ്‌ റോക്കറ്റ് ആക്രമണം ടെൽ അവീവിനെ ലക്‌ഷ്യം വച്ച് അയക്കുന്നു. ഇസ്രായേൽ ചൊവ്വാഴ്ച്ച ഗാസാ മുനമ്പിലെ 2 വലിയ ടവറുകൾ മിസൈൽ ഉപയോഗിച്ച് തകർക്കുന്നു. മെയ് 12 ബുധൻ രാവിലെ ഇരുകൂട്ടരും നിർത്താതെ ആക്രമണത്തിൽ ഏർപ്പെടുന്നു. 13 കുട്ടികൾ അടക്കം 43 ഫലസ്തീൻ സ്വദേശികൾ മരിച്ചു. ഒരു മലയാളി നേഴ്സ് ( സൗമ്യ സന്തോഷ് ഇടുക്കി ) അടക്കം 8 പേർ ഇസ്രയേലിന്റെ ഭാഗത്തുനിന്നും കൊല്ലപ്പെടുന്നു.

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്രെസ്‌ സംഭവത്തെ അത്യഗാധമായ ആശങ്ക എന്ന് വിശേഷിപ്പിച്ചു. യുഎ ഇ താല്പര്യമെടുത്ത് സമാധാന പാലനത്തിനായി അറബ് ഇന്റർ പാർലമെന്ററി യോഗം ഇന്ന്നടത്തുന്നു. ഇസ്രായേലിലെ ടെൽഅവീവിനടുത്തുള്ള ലോഡ്‌ എന്ന ചെറു പട്ടണത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ഇതുവരെ ഗാസയിൽ നിന്ന് ഇസ്രയേലിന്റെ അതിർത്തി കടന്നു വന്ന 850 റോക്കറ്റുകൾ ഇസ്രയേലിന്റെ അയൺ ഡോം എന്ന പ്രതിരോധ സംവിധാനം തകർത്തു. 200 റോക്കറ്റുകൾ അതിർത്തി കടക്കാനാകാതെ തിരികെ ഗാസാ മുനമ്പിൽ ലാൻഡ് ചെയ്‌തെന്നും പറയപ്പെടുന്നു.

വലിയ സ്ഫോടക ശബ്ദങ്ങളാൽ മുഖരിതമാണ് പ്രദേശം മുഴുവൻ.

മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാം മത വിശ്വാസികൾക്ക് ഏറ്റവും പ്രിയങ്കരമായ സ്ഥാനത്ത് നിൽക്കുന്ന ആരാധനാലയമാണ് മസ്ജിദുൽ അഖ്‌സാ എന്ന ബൈത്തുൽ മുഖദ്ദിസ്. ഒരു ജൂത കുടിയേറ്റ കേന്ദ്രത്തിന്റെ പേര് പറഞ്ഞ് അവിടെ ആരാധനയ്ക്ക് എത്തിയവരെ ആക്രമിച്ച നടപടിയാണ് ഹമാസിനെ ആയുധമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഹമാസ്‌ കേന്ദ്രങ്ങൾ പറയുന്നു.
നൂറുകണക്കിന് മലയാളി നഴ്സുമാർ അടക്കം 12500 ഇന്ത്യക്കാർ ഇപ്പോൾ ഇസ്രായേലിൽ കഴിയുന്നുണ്ട്. ഇതിൽ 90 ശതമാനവും കെയർ ഗിവർ എന്ന നഴ്സിംഗ് തസ്തികയിലാണ് ജോലി ചെയ്യുന്നത്. സമ്പന്ന ഇസ്രായേൽ ഭവനങ്ങളിൽ മുതിർന്നവരെയും രോഗികളെയും വ്യക്തിപരമായി പരിപാലിക്കുന്ന ജോലിയിലാണ് ഇവർ ഏർപ്പെട്ടിരിക്കുന്നത്. ആശുപത്രികളിലും കുറച്ചുപേർ ജോലി നോക്കുന്നുണ്ട്.

error: Content is protected !!