fbpx
അബൂദാബി

ഈദിന് അനധികൃതമായി ഓൺലൈനിൽ പടക്കങ്ങൾ വാങ്ങരുത് ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

Explosives are banned across the UAE, but some social media users are selling them online at low prices.

ഈദിന് അനധികൃതമായി ഓൺലൈനിൽ പടക്കങ്ങൾ വാങ്ങുന്നതിനെതിരെ താമസക്കാർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഈദ് ആഘോഷങ്ങൾക്കായി കുട്ടികൾ നിയമവിരുദ്ധമായി പടക്കം വാങ്ങുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും പോലീസ് പറഞ്ഞു.

യുഎഇയിലുടനീളം സ്ഫോടകവസ്തുക്കൾ നിരോധിച്ചിച്ചിട്ടുണ്ട്. എന്നിരുന്നാലും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പടക്കങ്ങൾ കുറഞ്ഞ വിലയ്ക്ക് ഓൺലൈനിൽ വിൽക്കുന്നുവെന്നും അബുദാബി പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

യുഎഇയിൽ സ്‌ഫോടകവസ്തുക്കൾ കച്ചവടം ചെയ്യുന്നതോ ഉൽ‌പാദിപ്പിക്കുന്നതോ കണ്ടെത്തിയ ആർക്കും ഒരു വർഷത്തെ തടവും കുറഞ്ഞത് 100,000 ദിർഹം പിഴയും നേരിടേണ്ടിവരും.

 

error: Content is protected !!