അബൂദാബി ദുബായ്

ഈദ് അൽ ഫിത്തർ 2021 ; സന്തോഷവും സമാധാനവും സമൃദ്ധിയും നേർന്ന് ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed wishes happiness, peace and prosperity

ഈദ് ആശംസകൾ നേർന്ന് യു എ ഇയിലെ ഭരണാധികാരികൾ. യുഎഇയിലെ ജനങ്ങൾക്കും മറ്റ് ലോകത്തിലെ മുസ്ലിം ജനതക്കും ഈദ് മുബാറക്. വരാനിരിക്കുന്ന ദിവസങ്ങൾ നമുക്ക് അനുഗ്രഹങ്ങളും സമാധാനവും സമൃദ്ധിയും നൽകട്ടെ. ഞങ്ങളെ അനുഗ്രഹിക്കാനും ഞങ്ങളുടെ നല്ല പ്രവൃത്തികൾ സ്വീകരിക്കാനും ഞങ്ങൾ സർവശക്തനായ അല്ലാഹുവിനോട് അഭ്യർത്ഥിക്കുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതി.

അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ആശംസയറിയിച്ചു.

യുഎഇ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എമിറേറ്റ്‌സിലെ ഭരണാധികാരികൾക്കും യുഎഇയിലെ ജനങ്ങൾക്കും ഈദ് മുബാറക്. “ഈ അനുഗ്രഹീത സമയം നമ്മുടെ രാജ്യത്തിലെയും പ്രദേശത്തിലെയും ലോകത്തിലെയും ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും സന്തോഷവും കൈവരുത്തട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.” അബുദാബി കിരീടാവകാശി തന്റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതി.

error: Content is protected !!