fbpx
ദുബായ്

കൂടുതൽ പോലീസ് സേവനങ്ങൾ ഓൺലൈൻ ആക്കുന്നു

ദുബായ്: എട്ടു പുതിയ പോലീസ് സേവനങ്ങൾ കൂടി ഓൺലൈൻ വഴിയാക്കി ദുബായ് പോലീസ്. അടുത്ത മാസം ഒന്നാം തീയതി മുതലാണ് ഈ മാറ്റം ഉണ്ടാകുക. ട്രാഫിക് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അജ്ഞാത വാഹനങ്ങൾ തട്ടിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എന്നിവയ്ക്ക് അപേക്ഷ നൽകൽ, ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പരിശോധിക്കൽ, വാഹനാപകട റിപ്പോർട്ട് (ആർക്കും പരുക്കില്ലെങ്കിൽ മാത്രം), അപകട റിപ്പോർട്ടുകളുടെ പകർപ്പ്, ഗതാഗതം സുഗമമാണോയെന്നുള്ള പരിശോധന, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തവണകളായുള്ള പിഴയടയ്ക്കൽ എന്നിവയാണ് ഓൺലൈനിലാകുന്ന മറ്റു സേവനങ്ങൾ. പോലീസ് സ്റ്റേഷനുകളിലും മറ്റു സേവന കേന്ദ്രങ്ങളിലും അടുത്ത മാസം മുതൽ പ്രസ്തുത സേവനങ്ങൾ നിർത്തലാക്കും.

error: Content is protected !!