ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കൂടി കോവിഡ് / 4,120 മരണങ്ങളും

india covid cases _may 13

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 4,120 പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. 3,52,181 പേർ രോഗമുക്തി നേടി. നിലവിൽ 37,10,525 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ പത്ത് ദിവസത്തിനകം മരണപ്പെട്ടവരിൽ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കോവിഡ് മൂലം 2,58,317 പേരുടെ ജീവൻ ഇതുവരെ നഷ്ടമായിട്ടുണ്ട്.

ഇന്ത്യയിൽ കാണപ്പെടുന്ന B 1. 617 എന്ന വൈറസ് അതീവ വ്യാപന ശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഇന്ത്യയിലെ കോവിഡ് കേസുകളിൽ 50.21 ശതമാനവും കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.

error: Content is protected !!