ആരോഗ്യം ഇന്ത്യ

കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമിതി

The government committee said that taking the second dose of Covshield vaccine can be extended to 12-16 weeks

കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമിതി അറിയിച്ചു. എന്നാല്‍ കോവാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നതിനിടയിലെ ഇടവേളയില്‍ മാറ്റമില്ല. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കുന്നത്.

കോവിഷീല്‍ഡ് വാക്‌സിന് രാജ്യത്താകെ ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് വിദഗ്ധ സര്‍ക്കാര്‍ സമിതിയുടെ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട്.

ആദ്യ ഡോസിനു ശേഷം 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് രാണ്ടാം ടോസ് ആറു മുതല്‍ എട്ട് ആഴ്ചവരെ ദീര്‍ഘിപ്പിച്ചാല്‍ വാക്‌സീന്റെ കാര്യക്ഷമത വര്‍ദ്ധി ക്കുമെന്ന് അറിയിച്ചിരുന്നത്.

error: Content is protected !!