അന്തർദേശീയം ആരോഗ്യം ഇന്ത്യ

കോവിഡ് 19 ; ബ്രിട്ടണിൽ നിന്ന് 1,200 ഓക്സിജൻ സിലിണ്ടറുകൾ കൂടി ഇന്ത്യയിലേക്കെത്തി

covid-19: 1,200 oxygen cylinders from UK to India

ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തിനായി ബ്രിട്ടണ്‍ 1200 ഓക്സിജന്‍ സിലിണ്ടറുകള്‍കൂടി ഇന്ത്യയിലേക്ക് എത്തിച്ചു. ബ്രിട്ടന്റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു.

ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങള്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും കൂടുതല്‍ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!