കാലാവസ്ഥ കേരളം

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; നാളെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Chance of heavy rain in Kerala; Red alert in three districts tomorrow

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിൽ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ  വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്തുകൂടി കടന്ന് പോകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും കടല്‍ ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയെയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!