അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി

Pfizer Covid vaccine is approved for use in the UAE between the ages of 12 and 15 years_Dubaivartha_Malayalam_News

യുഎഇയിൽ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസർ-ബയോടെക് കോവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ യുഎഇ ഇന്ന് വ്യാഴാഴ്ച അനുമതി നൽകി.

നാഷണൽ കോവിഡ് -19 വാക്സിനേഷൻ പദ്ധതിക്ക് അനുസൃതമായി 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഫൈസർ–ബയോടെക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) അംഗീകാരം നൽകി.

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കർശനമായ വിലയിരുത്തലിന് ശേഷമാണ് ഫൈസര്‍ കോവിഡ് വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്.

മൊഹാപ്, ആരോഗ്യവകുപ്പ്-അബുദാബി (DoH), അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC), ദുബായ് ഹെൽത്ത് അതോറിറ്റി (DHA) എന്നിവ കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഇതിനകം സൗജന്യ ദേശീയ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിട്ടുണ്ട്‌.

error: Content is protected !!