ഒമാൻ

കോവിഡ് -19 ; ഒമാനിൽ രാത്രികാല കർഫ്യൂ പിൻവലിക്കാനൊരുങ്ങുന്നു.

Oman prepares to lift night curfew

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനിൽ രാത്രികാല കർഫ്യൂ പിൻവലിക്കാൻ തീരുമാനമായി. മെയ് 15 മുതൽ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ച് കൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ വ്യക്‌തികൾക്കും വാഹനങ്ങൾക്കും ഒമാനിൽ സഞ്ചാരവിലക്ക് ഉണ്ടായിരിക്കില്ല.

അതേസമയം ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും മുഴുവന്‍ വാണിജ്യ സ്‌ഥാപനങ്ങളിലും രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെ ഉപഭോക്‌താക്കളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഫുഡ് സ്‌റ്റഫ് സ്‌റ്റോറുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഹോം ഡെലിവറി, ടേക്ക് എവേ എന്നിവക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനവും നീക്കും.

error: Content is protected !!