ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,000 കോവിഡ് മരണങ്ങൾ കൂടി / 3,43,144 പുതിയ കോവിഡ് കേസുകളും

INDIA COVID19 UPDATES MAY 14_DUBAIVARTHA

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,40,46,809 ആയി ഉയർന്നിരിക്കുകയാണ്. 37,04,893 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 2,00,79,599 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 3,44,776 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 17,92,98,584 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,000 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 2,62,317 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്.

error: Content is protected !!