fbpx
അന്തർദേശീയം ആരോഗ്യം

അമേരിക്കയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇനിമുതല്‍ മാസ്‌ക് ധരിക്കേണ്ട ; നിർണായകതീരുമാനവുമായി ജോ ബൈഡൻ

Those who have received two doses of the vaccine in the United States should no longer wear masks; Joe Biden with the decisive decision

അമേരിക്കയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇനിമുതല്‍ മാസ്‌ക് ധരിക്കേണ്ട. സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോളിന്റേതാണ് നിര്‍ദേശം ഇതേതുടർന്ന് വാക്‌സിൻ ഡോസുകൾ പൂർണമായും സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ജനങ്ങളെ അറിയിച്ചു.

മാസ്കിനു പുറമെ സാമൂഹിക അകല നിര്‍ദ്ദേശങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപണത്തിനു ശേഷം കൊവിഡ് പോരാട്ടത്തിലെ നിർണായക ദിനമാണ് ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. 117 ദശലക്ഷം പേർക്ക് അമേരിക്കയില്‍ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 35 ശതമാനം വരും.154 ദശലക്ഷത്തിലധികംപേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

വാക്‌സിന്‍ രണ്ട് ഡോസും ഇതുവരെ എടുക്കാത്തവര്‍ തുടര്‍ന്നും മാസ്‌ക് ധരിക്കണം. കോവിഡ് വ്യാപനത്തോടെ നിര്‍ത്തിവച്ചത് ഒക്കെ പുനരാരംഭിക്കാം. എങ്കിലും കടമ്പ കടക്കും വരെ സ്വയം സുരക്ഷ തുടരണം. എല്ലാവരും വാക്‌സിനെടുക്കുമ്പോഴേ രാജ്യത്തെ സംബന്ധിച്ച് സുരക്ഷിതമാകൂ. കോവിഡ് മൂലം ജീവന്‍ നഷ്ടമായ ആയിരങ്ങളെ ബൈഡന്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു.

ഇൻഡോറിലും മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് പ്രഖ്യാപനം.ഇതുപോലെ വലിയൊരു പ്രഖ്യാപനം നടത്താനായതിന് ശേഷം വീണ്ടും താഴേക്ക് വീണു പോകാൻ നമുക്കാവില്ലെന്നും ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് ജോ ബൈഡൻ വ്യക്തമാക്കി.

error: Content is protected !!