fbpx
ദുബായ്

ചികിത്സയ്ക്ക് ഇൻഷുറൻസ് കിട്ടാൻ ആൾമാറാട്ടം നടത്തിയ യുവതിക്ക് ഒരു മാസം തടവ്

തന്റെ കുഞ്ഞിന്റെ രക്താർബുദത്തിന് ചികിൽസിക്കാൻ സുഹൃത്തിന്റെ കുഞ്ഞിന്റെ എമിറേറ്റ്സ് ഐ ഡി ഉപയോഗിച്ചു ഇൻഷുറൻസ് കവറേജ്‌ നേടിയെടുത്ത നേപ്പാളി യുവതിക്ക് ദുബായ് കോടതി ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ചു. ഇക്കാര്യത്തിൽ തന്റെ കുഞ്ഞിന്റെ എമിറേറ്റ്സ് ഐ ഡി കൊടുത്തുകൊണ്ട് ഇൻഷുറൻസ് വഞ്ചനക്ക് കൂട്ട് നിന്നതിന്റെ പേരിൽ നേപ്പാളി യുവതിയുടെ സുഹൃത്തായ ഇന്ത്യൻ യുവതിയും തുല്യ ശിക്ഷക്ക് വിധേയയായിട്ടുണ്ട് മൊത്തം ഒരു ലക്ഷത്തി എൺപത്തെട്ടായിരം ദിർഹത്തിന്റെ ചികിത്സായാണ് നേപ്പാളി യുവതിയുടെ കുട്ടി നേടിയത് . താൻ എമിറേറ്റ്സ് ഐ ഡി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ഇത്തരത്തിൽ ഒരു ദുരുപയോഗം പ്രതീക്ഷിച്ചില്ലെന്നും ഇന്ത്യൻ യുവതി കോടതിയിൽ പറഞ്ഞെങ്കിലും ഒരു മാസത്തെ തടവുശിക്ഷ അവർക്കും വിധിക്കുകയായിരുന്നു . നിയമ വിരുദ്ധമായാണ് ഇരുവരും പെരുമാറിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു .

error: Content is protected !!