അന്തർദേശീയം ഇന്ത്യ

ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

Indian Embassy issues alert to Indians in Israel

ഇസ്രായേല്‍ -പാലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. ജാഗ്രത പാലിക്കുന്നതിനോടൊപ്പം പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശമുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും സുരക്ഷാമുറികള്‍ക്ക് സമീപം തന്നെ ചിലവഴിക്കുകയും വേണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇസ്രായേലി ഹോം ഫ്രണ്ട് കമാന്‍ഡ് വെബ്‌സൈറ്റോ അവരുടെ തയ്യാറെടുപ്പ് ബ്രോഷറോ കാണുക. അടിയന്തിര സാഹചര്യങ്ങളില്‍, +972549444120 എന്ന നമ്പറില്‍ ബന്ധപ്പെടുക, അല്ലെങ്കില്‍ cons1.telaviv@mea.gov.in ല്‍ ഒരു സന്ദേശം അയയ്ക്കുകയോ ചെയ്യുക. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ നല്‍കുമെന്നും അറിയിപ്പുണ്ട്.

error: Content is protected !!